വെട്ടിനിരത്തിയ നിലയില്‍ കവുങ്ങും വാഴകളും; ആയഞ്ചേരിയില്‍ കാർഷിക വിളകൾ വെട്ടിനശിപ്പിച്ചതിൽ വ്യാപക പ്രതിഷേധം


ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്തിലെ കുറ്റ്യാടിപ്പൊയിൽ, ചേറ്റുകെട്ടി പ്രദേശങ്ങളിലെ കാർഷിക വിളകൾ വെട്ടിനശിപ്പിച്ചതിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കർഷകസംഘം ആയഞ്ചേരി വില്ലേജ് കമ്മിറ്റി. നെല്ലോളി ബിജിത്ത്, നീലിയത്തുമീത്തൽ രാജേഷ്, ഓറോപ്പൊയിൽ ലത്തീഫ് മുസ്‌ല്യാർ എന്നിവരുടെ കവുങ്ങ്, നേന്ത്ര, റോബസ്റ്റ ഇനം വാഴകൾ എന്നിവയാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.

കർഷക സംഘം നേതാക്കൾ സംഭവ സ്ഥലങ്ങൾ സന്ദർശിച്ചു. എൻ.കെ സുരേഷ് അധ്യക്ഷത വഹിച്ചു. ആർ.കെ ചന്ദ്രൻ, ടി.പി ഹമീദ്, കെ.വി ജയരാജൻ, ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, കെ സോമൻ യു.വി കുമാരൻ, സജീവൻ കെ എന്നിവർ സംസാരിച്ചു.

കൃഷി നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള കർഷകസംഘം വടകര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്തെ സ്വൈരജീവിതത്തിന് ഭംഗം വരുത്തുന്ന സമൂഹവിരുദ്ധരുടെ നടപടിയിൽ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Description: Widespread protest over destruction of agricultural crops in ayancheri