കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിച്ചവരെ അറസ്റ്റ് ചെയ്യണം; ലോങ് മാർച്ചുമായി മുസ്ലിം യൂത്ത് ലീഗ്
വടകര: കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിച്ചവരെയും പ്രചരിപ്പിച്ചവരയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോങ് മാർച്ചുമായി മുസ്ലിം യൂത്ത് ലീഗ്. സപ്തംബർ 8,9 തിയ്യതികളിൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര ബാങ്ക് റോഡിൽ നിന്ന് റൂറൽ എസ്പി ഓഫീസിലേക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
ലോംങ് മാർച്ചിന്റെ ഉദ്ഘാടനം എട്ടിന് തിരുവള്ളൂരിൽ നടക്കും. ലോങ്ങ് മാർച്ചിൽ മുനിസിപ്പൽ പരിധിയിൽ നിന്ന് 200 ഓളം പ്രവർത്തകർ അണിനിരക്കും. മാർച്ച് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ചേർന്ന കൺവെൻഷൻ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. വയനാട് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട വൈറ്റ് ഗാർഡ് അംഗങ്ങളെ കൺവെൻഷനിൽ ആദരിച്ചു.