കപ്പില്‍ മുത്തമിടുന്നതാര്?; ലോകകപ്പ് പ്രവചന മത്സരം സംഘടിപ്പിച്ച് വെങ്ങപ്പറ്റ ഗവ: ഹൈസ്കൂൾ


പേരാമ്പ്ര: ലോകമൊട്ടാകെ ലോകകപ്പാവേശത്തിമര്‍പ്പിലാണ്. സെമിഫൈനലിലേക്കടുക്കുന്ന മത്സരത്തിന്റെ ജയപരാജയങ്ങള്‍ നിര്‍ണയാതീതമാണെങ്കിലും ആരുജയിക്കുമെന്നത് സംബന്ധിച്ച് നിരവധി തര്‍ക്കങ്ങള്‍ പലകോണില്‍ നിന്നുമുണ്ടാവാറുണ്ട്. മനസില്‍ തോന്നുന്ന മത്സരവിജയിയെ പ്രവചിച്ച് സമ്മാനം നേടാനുള്ള രസകരമായ ഒരവസരം ഒരുക്കിക്കൊണ്ട് ഈ ലോകകപ്പ് നാളുകളുെടെ രസച്ചരട് മുറുക്കിയിരിക്കുകയാണ് വെങ്ങപ്പറ്റ ഗവ.ഹൈസ്കൂളുകാര്‍. കോടേരി ച്ചാൽ അങ്ങാടിയിൽ വെച്ച് നടത്തിയ ലോകകപ്പ് പ്രവചന പരിപാടി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ കെ.പ്രിയേഷ് ഉദ്ഘാടനം ചെയ്തു.

ഇഷ്ടടീമുകളും ജയസാധ്യതകള്‍ മുന്നില്‍ കാണുന്ന ടീമുകളുമെല്ലാം കപ്പേന്തുമെന്ന പ്രവചനങ്ങളുമായി നിരവധിപേര്‍ മത്സരത്തില്‍ പങ്കാളികളായത്.

സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മനോജ് കുമാർ സ്വാഗതവും വിജിത്ത് കുമാർ നന്ദിയും രേഖപ്പെടുത്തി. ആശംസകളർപ്പിച്ചു കൊണ്ട് സുരേഷ് പാലോട്ട്., നിജീഷ് കെ. കെ, ലിഷ, വിനോദ് കുമാർ ,രതീഷ്, അബ്ദുൾ നബീൽ എന്നിവർ സംസാരിച്ചു.