ബണ്ടില്‍ നില്‍ക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീണു; കോഴിക്കോട് യുവാവ് മുങ്ങി മരിച്ചു


കോഴിക്കോട്: ബണ്ടില്‍ നില്‍ക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു. മാത്തറ സ്വദേശി രതീഷാണ് മരിച്ച്ത്.

കുന്നത്ത് പാലം മാമ്പുഴയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. പുഴയ്ക്ക് കുറുകെയുള്ള ബണ്ടില്‍ നില്‍ക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി പുഴയിലേക്ക് വീണതാണെന്നാണ് കരുതുന്നത്.

തുടര്‍ന്ന് മുങ്ങി മരിക്കുകയായിരുന്നു. മീഞ്ചന്തയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്‌കൂബ ഡൈവിംഗ് സംഘമെത്തിയ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.