ട്രെയിൻ കയറുന്നതിനിടെ കാൽ വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ വീണു; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂർ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പെട്ട് യുവാവ് മരിച്ചു. കണ്ണൂർ – എറണാകുളം ജംഗ്ഷൻ ഇൻറർ സിറ്റി എക്സ്പ്രസില്‍ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വിവരം. ട്രെയിൻ യാത്ര പുറപ്പെടും മുൻപ് തന്നെ ഇദ്ദേഹം പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനില്‍ കയറാൻ ശ്രമിച്ചു. എന്നാല്‍ ഇതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു.
ട്രെയിൻ ഈ സമയത്ത് തന്നെ പുറപ്പെട്ടതോടെ ഇയാള്‍ക്ക് രക്ഷപ്പെടാനായില്ല. അപകടത്തില്‍ ഫോണ്‍ തകർന്നുപോവുക കൂടി ചെയ്തതോടെ മരിച്ചതാരാണെന്ന് സ്ഥിരീകരിക്കാൻ മറ്റ് വഴികള്‍ തേടേണ്ടതായി വന്നു. ഇദ്ദേഹത്തോടൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല. ഓടിക്കൂടിയ യാത്രക്കാരാണ് ഇദ്ദേഹത്തെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ നിന്ന് വലിച്ച് പുറത്തെടുത്തത്. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Summar: While boarding the train, he slipped and fell between the platform and the train; A young man met a tragic end at Kannur railway station