അരിയെവിടെ സർക്കാരെ; അഴിയൂർ ചുങ്കത്ത് റേഷൻ കടയ്ക്ക് മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധ ധർണ


അഴിയൂർ: അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
അരിയെവിടെ സർക്കാരെ എന്ന മുദ്രാവാക്യമുയർത്തി, ചുങ്കത്ത് റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കെ പി സി സി സെക്രട്ടറി അഡ്വ ഐ മൂസ്സ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.

കെ.പി രവീന്ദ്രൻ, പാമ്പള്ളി ബാലകൃഷ്ണൻ, എം പ്രഭുദാസ്, ബബിത്ത് തയ്യിൽ, ഇ. കമല,
ഫിറോസ് കാളാണ്ടി, പുരുഷു രാമത്ത്, അഹമ്മദ് കല്പക എന്നിവർ സംബന്ധിച്ചു.

Description: Where is the government? Congress protest dharna in front of ration shop at Azhiyur Chungam