റോഡ് പുനർനിർമ്മിച്ചപ്പോൾ മഴവെള്ളം ഒഴുകിയെത്തുന്നത് വീടുകളിലേക്ക്, ദുരിതത്തിലായി നൊച്ചാട് നിവാസികൾ


പേരാമ്പ്ര: റോഡ് പുനർനിർമ്മിച്ചതിന് ശേഷം മഴവെള്ളത്താൽ ദുരിതത്തിലായി നൊച്ചാട് അമ്പാളിത്താഴയിൽ നിവാസികൾ. ചേനോളി നൊച്ചാട് റോഡ് പുനർനിർമാണത്തിനുശേഷം മഴപെയ്തപ്പോൾ വെള്ളം ഒഴുകി വീടുകളിലെത്തുന്നതാണ് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നത്. പൊൻപറക്കുന്നിന്റെ മുകളിൽനിന്ന് റോഡിലേക്ക് ഒഴുകിയെത്തുന്ന വെള്ളമാണ് സമീപത്തെ വീടുകളിലെത്തി കെട്ടിനിൽക്കുന്ന സ്ഥാഹചര്യണ്ടായത്.

കുനിയിൽ സുജീവൻ, പാറക്കണ്ടി കുഞ്ഞബ്ദുള്ള എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കെട്ടിനിന്ന വെള്ളം സജീവന്റെ വീട്ടുമുറ്റത്തുള്ള കിണറിലേക്കൊഴുകുന്ന അവസ്ഥയുമുണ്ടായി.

റോഡ് നീകരിച്ചപ്പോൾ റോഡിൽ അഴുക്കുചാൽ നിർമിച്ചിട്ടുണ്ടെങ്കിലും ശരിയായ രീതിയിൽ വെള്ളം ഒഴുകിപ്പോകുന്നില്ല. ഇതാണ് വെള്ളംകെട്ടി നിൽക്കാനുള്ള കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ ഇരുവശത്തും പൂർണമായി അഴുക്കുചാൽ നിർമിച്ചിട്ടുമില്ല. വെള്ളം കുത്തിയൊലിച്ചെത്തുന്ന സ്ഥലങ്ങളിൽപോലും ഒഴുകിപ്പോകാൻ സംവിധാനം ചെയ്തിട്ടില്ലെന്ന് നാട്ടുകാർ നേരത്തേ പരാതിപ്പെട്ടിരുന്നു.