കരുണയ്ക്കൊരു തണൽ; കടിയങ്ങാട്ടെ വാട്ട്സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച മുക്കാൽ ലക്ഷം രൂപ ‘തണലി’ന് കൈമാറി
പേരാമ്പ്ര: കരുണയുടെ ഉറവ വറ്റാത്ത മനസുകളുടെ ഉടമയായ പ്രവാസികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയായ കടിയങ്ങാട് വാട്സ് അപ്പ് കൂട്ടായ്മ സമാഹരിച്ച മുക്കാൽ ലക്ഷം രൂപ ‘തണലി’ന് കൈമാറി. വർഷം തോറും നൽകി വരാറുള്ള വരിസംഖ്യയിൽ നിന്നും മൂന്നാം വർഷ വിഹിതമായ 80580 രൂപ രണ്ട് ഗഡുക്കളായാണ് കൂട്ടായ്മ തണൽ കരുണക്ക് കൈമാറിയത്.
തണലിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും ഡയാലിസിസ് രോഗികൾക്കും വേണ്ടി നിർമ്മിക്കുന്ന സ്നേഹക്കൂടിന്റെ നിർമാണത്തിലേക്കായാണ് തുക കൈമാറിയത്. കൂട്ടായ്മ രണ്ടാം ഗഡുവായി സ്വരൂപിച്ച 25025 രൂപ തണൽ ചെയർമാൻ ഡോ. ഇദ്രിസിന് പി.കെ അബ്ദുൽ റസാഖ് കൈമാറി. ആദ്യഗഡുവായി 55555 രൂപ കൂട്ടായ്മ നേരത്തെ കൈമാറിയിരുന്നു.
കൂട്ടായ്മ സാരഥികളായ അബ്ദുസലാം പുല്ലാംകുന്നത്ത്, പി.കെ.റസാഖ് (ബഹ്‌റൈൻ), റഷീദ് കല്ലൂർ (കുവൈത്ത്), പി.കെ.അസീസ് (ഖത്തർ), മാളിക്കണ്ടി അബ്ദുറഹ്മാൻ (ഖത്തർ), മുൻ വാർഡ് മെമ്പർ പി.കെ.ഇബ്രാഹിം (ഒമാൻ), ജിംഷാദ് കടിയങ്ങാട്, തണൽ സി.ഇ.ഒ അനൂപ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ: തണൽ കരുണക്കുവേണ്ടി കടിയങ്ങാട് കൂട്ടായ്മ സമാഹരിച്ച തുക പി.കെ അബ്ദുൽ റസാഖ് ചെയർമാൻ ഡോ. ഇദ്രിസിന് കൈമാറുന്നു.