പുതിയ ഫോണ്‍ എടുക്കുന്നവര്‍ക്ക് ഉപകാരപ്രദം; പുതുപുത്തന്‍ ഫീച്ചറുമായി വാട്ട്‌സ് ആപ്പ്


2023ന്റെ തുടക്കത്തോടെ ഒട്ടനവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുകയാണ് വാട്‌സ്ആപ്പ്. ഇപ്പോഴത്തെ പുതിയ ‘ചാറ്റ് ട്രാന്‍സ്ഫര്‍’ ഫീച്ചര്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

നേരത്തെ ചാറ്റ് ഹിസ്റ്ററി ആന്‍ഡ്രോയിഡില്‍ നിന്ന് ഐ.ഒ.എസിലേയ്ക്ക് മാറ്റാനുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഒരു ആന്‍ഡ്രോയിഡില്‍ നിന്ന് മറ്റൊരു ആന്‍ഡ്രോയിഡ് ഫോണിലേക്ക് ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഫീച്ചര്‍ കൊണ്ടുവരാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നു. പുതിയ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഏറ്റവും അധികം പ്രയോജനപ്പെടുക. ഭാവി അപ്‌ഡേറ്റില്‍ പുതിയ ഫീച്ചര്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാന്‍ വാട്‌സ്ആപ്പ് അനുവദിക്കുന്നുണ്ട്. പുതിയ ഫോണിലേക്ക് മാറുന്ന വേളയില്‍ ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം ചാറ്റ് ബാക്കപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ ആവും . പുതിയ ഫീച്ചര്‍ വന്നാല്‍ ഗൂഗിള്‍ ഡ്രൈവിന്റെ സഹായമില്ലാതെ ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും.