വീടിനോട് ചേർന്ന കിണർ പത്ത് മീറ്ററോളം താഴ്ന്നു, ലക്ഷങ്ങൾ ചെലവാക്കി കിണർ നവീകരിച്ചത് രണ്ട് വർഷം മുമ്പ്, കീഴ്പ്പയ്യൂരിലെ ബഷീറും കുടുംബവും ആശങ്കയിൽ


മേപ്പൂയ്യൂർ: കീഴ്പ്പയ്യൂരിൽ കിണർ ഇടിഞ്ഞു താഴ്ന്ന നിലയിൽ. കീഴ്പ്പയ്യൂരിലെ പടിഞ്ഞാറയിൽ ബഷീറിൻ്റെ വീടിനോട് ചേർന്നുള്ള കിണറാണ് പുലർച്ചെയോടെ പത്ത് മീറ്ററോളം താഴ്ന്ന് പോയത്.

രണ്ട് വർഷം മുമ്പ് രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് കിണറിന്റെ അടിഭാ​ഗം മുതൽ ആൾമറ വരെ ചെങ്കൽ ഉപയോഗിച്ച് കെട്ടിയതാണ്. ബഷിന്റെ കുടുംബത്തിന് പുറമേ അഞ്ച് കുടുംബങ്ങളിലുള്ളവരും ഈ കിണറിലെ വെള്ളമാണ് ഉപയോ​ഗിക്കുന്നത്. നാല് മോട്ടോറുകൾ കിണറിൽ സ്ഥാപിച്ചാണ് വെള്ളംമെടുക്കുന്നത്.

വീടിന്റെ രണ്ട്2 മീറ്റർ മാത്രം അകലെയുള്ള കിണർ താഴ്ന്നതോടെ വീടും അപകട ഭീഷണിയിലാണ്. ബഷീറിൻ്റെ കുടുംബത്തിന് പുറമെ
കിഴക്യാടത്ത് ശശി, വാളിയിൽ മീത്തൽ അസൈനാർ, വാളിയിൽ മീത്തൽ അമ്മത് എന്നിവരാണ് മോട്ടോറുപയോ​ഗിച്ച് വെള്ളമെടുക്കുന്നത്.

Summary : The well was renovated at a cost of lakhs of rupees, and two years later, the well dropped by about ten meters; Basheer and his family in Keezhpayyur are worried