ക്ഷേമ നിധി ആനുകൂല്യം കുടിശ്ശിക സഹിതം വിതരണം ചെയ്യണം; എച്ച്.എം.എസ് ജില്ലാകമ്മിറ്റി


വടകര: നിർമാണത്തൊഴിലാളി ക്ഷേമനിധി പെൻഷൻ ഉൾപ്പെടെ കുടിശ്ശികയായ മുഴുവൻ ക്ഷേമനിധി ആനുകൂല്യങ്ങളും ഓണത്തിനുമുൻപ്‌ വിതരണം ചെയ്യണമെന്ന് വടകരയില്‍ ചേര്‍ന്ന ജനതാ കൺസ്ട്രക്‌ഷൻ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ എച്ച്.എം.എസ് ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മനയത്ത് ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.

വ്യക്തമായ നിയമത്തിന്റെ പിൻബലത്തിലാണ് ക്ഷേമനിധി പദ്ധതികൾ നിലവിൽ വന്നതെന്നും ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നടപടികൾ പ്രതിഷേധാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സെപ്റ്റംബർ 10-ന് കളക്ടറേറ്റിനുമുന്നിൽ ധർണ നടത്താനും യോഗം തീരുമാനിച്ചു.

പി.എം. നാണു അധ്യക്ഷത വഹിച്ചു. കെ.കെ കൃഷ്ണൻ, എം.പി ശിവാനന്ദൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, ആർ.എം ഗോപാലൻ, ഗംഗാധരൻ പാച്ചാക്കര, ജീജാദാസ്. കെ.രവീന്ദ്രൻ, ഒ.എം രാധാകൃഷ്ണൻ, പ്രസാദ് വിലങ്ങിൽ, രഞ്ജിത് കാരാട്ട്, കെ.എം രജില എന്നിവർ സംസാരിച്ചു.

Description: Welfare fund benefit should be disbursed along with arrears; HMS District Committee