കല്ലാച്ചി പുളിയാവ് റോഡിൽ വിവാഹഘോഷത്തിനിടെ വഴിമുടക്കി കാറുകളില്‍ അപകടകരമായ യാത്ര; വരനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്ത് വളയം പോലീസ്
വളയം: കല്ലാച്ചി പുളിയാവ് റോഡിൽ വിവാഹഘോഷത്തിനിടെ ആഡംബര കാറുകളില്‍ അപകടകരമായി യാത്ര ചെയ്ത് റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കല്ലാച്ചി സ്വദേശിയായ വരനും കാറില്‍ സഞ്ചരിച്ച യുവാക്കള്‍ക്കുമെതിരെയാണ് ബി.എൻ.എസ് ആക്ട് പ്രകാരം വളയം പൊലീസ് കേസ് എടുത്തത്.
അപകടകരമായ ഡ്രൈവിംഗ്, പൊതു ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗ തടസ്സം സൃഷ്ടിച്ചു, പുളിയാവ് റോഡില്‍ പടക്കം പൊട്ടിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ് കേസ് എടുത്തത്. രണ്ട് ആഢംബര കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുളിയാവ് റോഡില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വിവാഹപാര്‍ട്ടിയില്‍ വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് കാറുകളില്‍ അഭ്യാസപ്രകടനം നടത്തിയത്.
കാറിന്റെ ഡോറിലിരുന്നും അപകടകരമായി ഡ്രൈവ് ചെയ്തും റോഡിലുടനീളം ഗതാഗതതടസ്സമുണ്ടാക്കിയുമായിരുന്നു യുവാക്കളുടെ യാത്ര. മൂന്ന് കാറുകളിലാണ് യുവാക്കള്‍ ഇത്തരത്തില്‍ അപകടകരമായി യാത്ര ചെയ്തത്. മാത്രമല്ല യാത്രയ്ക്കിടെ മൂന്ന് കിലോമീറ്ററോളം ദൂരം പടക്കം പൊട്ടിക്കുകയും പൂത്തിരി കത്തിക്കുകയും ചെയ്തു. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലാണ്.
Description: Wedding reel filming with roadblocks and firecrackers; Case against groom and friends