ഗവിയിൽ പോകണമെന്ന് ആഗ്രഹിച്ചിട്ട് നടക്കുന്നില്ലേ?; തൽക്കാലം മഞ്ഞ് പുതച്ചു നിൽക്കുന്ന കോഴിക്കോട്ടെ ഗവിയിലേക്ക് യാത്ര പോകാം, പോരാമ്പ്ര, കൂരാച്ചുണ്ട് തുടങ്ങിയവയുടെ ഒരു ആകാശക്കാഴ്ചയും ഇവിടെ നിന്നും ഒപ്പിക്കാം
കോഴിക്കോട്: ഗവിയിലേക്ക് പോകണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷെ ആ ആഗ്രഹം എല്ലാവർക്കും സാധിച്ചെന്നുവരില്ല. എന്നാൽ ഒരു ദിവസം കൊണ്ട് പോയിവരാൻ കോഴിക്കോട്ടൊരു ഗവിയുണ്ട്. ഇതാണ് വയലട. കോഴിക്കോട് ജില്ലയുടെ ഏറ്റവും മനോഹരമായ കാഴ്ചകളുമായി നിൽക്കുന്ന ഇടം.
കോഴിക്കോട് ജില്ലയിലെ അധികം അറിയപ്പെടാത്ത ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് വയലട. മഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്ന, കോഴിക്കോടിൻറെ അകലെക്കാഴ്ചകൾ നല്കുന്ന, ഇവിടം സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും മികച്ച പ്രകൃതി സൗന്ദര്യം ഏറ്റവും കുറഞ്ഞ ചിലവിൽ ആസ്വദിക്കുവാൻ പറ്റുന്ന സ്ഥലമാണിത്. പ്രകൃതിഭംഗിയോടൊപ്പം തന്നെ കാലാവസ്ഥയും കൂടിയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. എളുപ്പത്തിൽ മനോഹരമായ ലക്ഷ്യസ്ഥാനം നോക്കുന്നവർക്ക് വയലട തിരഞ്ഞെടുക്കാം.വയലടയിൽ ഏറ്റവും മുകളിലെ പോയിൻറിൽ നിന്നും നോക്കിയാൽ ഒരുപാട് കാഴ്ചകളാണ് ഉള്ളത്. കോഴിക്കോട്ടെ മലയോര പട്ടണങ്ങളായ പോരാമ്പ്രാ, കൂരാച്ചുണ്ട് തുടങ്ങിയവയുടെ ഒരു ആകാശക്കാഴ്ച തന്നെ ഇവിടെനിന്നും ഒപ്പിക്കാം.
മലബാറിൻറെ ഗവിയെന്നും കോഴിക്കോടിൻറെ ഊട്ടിയെന്നുമെല്ലാം വയലടയെ സഞ്ചാരികൽ സ്നേഹത്തോടെ വിളിക്കാറുണ്ട്. അതിനെന്താണ് കാരണം എന്നറിയണെമെങ്കിൽ നേരിട്ട് ഇവിടേക്ക് വരാം. ഊട്ടിയിലും ഗവിയിലും ഉള്ളപോലെ കോടമഞ്ഞും പച്ചപ്പും രസകരമായ കാഴ്ചകളും ആണ് ഇവിടെയുള്ളത് എന്നതാണ് ഈ പേരുകള്ഡക്കു പിന്നിലെ കഥ! പെട്ടന്നു പടരുന്ന കോടമഞ്ഞിലൂടെ നടന്ന് വേണം മുകളിലേക്ക് കയറുവാൻ. ചെറിയൊരു മഴ കൂടിയുണ്ടെങ്കിൽ ആ രസം പറഞ്ഞറിയിക്കുവാൻ സാധിക്കില്ല.
Description: We can travel to Gavi in Kozhikode which is covered with snow for the time being