വയനാടിന്റെ കണ്ണീരൊപ്പാൻ പാനൂരിലെ സ്വകാര്യ ബസ് കൂട്ടായ്മയും ; തിങ്കളാഴ്ചത്തെ സർവ്വീസ് ബസ് തൊഴിലാളികൾ ദുരിതാശ്വാസ നിധി സമാഹരണത്തിനായി മാറ്റി വയ്ക്കുന്നു


പാനൂർ: വയനാടിന്റെ കണ്ണീരൊപ്പാൻ പാനൂരിലെ ബസ് തൊഴിലാളികളും. ബസ് മുതലാളിമാരും, ജീവനക്കാരുമടങ്ങുന്ന ബസ് കൂട്ടായ്മയാണ് ദുരിതാശ്വാസ നിധി സമാഹരണത്തിനൊരുങ്ങുന്നത്. തിങ്കളാഴ്ച പാനൂരിൽ നിന്നും സർവീസ് നടത്തുന്ന ബസ്സുകൾ അന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

പാനൂർ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന 40 ൽ അധികം ബസുകളാണ് സമാഹരണത്തിൽ പങ്കെടുക്കുന്നത്. ലഭിക്കുന്ന മുഴുവൻ തുകയും തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറാനാണ് തീരുമാനമെന്ന് ബസ് കൂട്ടായ്മ ഭാരവാഹികൾ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.