വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി; അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്, മരണം 60 കടന്നു


കൽപറ്റ: വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. മേഖലയിൽ നിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുകയാണ് . നിലവിൽ രക്ഷാപ്രവർത്തനത്തിന് എത്തിയവരോട് മുണ്ടക്കയത്ത് നിന്നും മാറാൻ നിർദേശിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ മന്ത്രിമാരും മടങ്ങി. അതീവ ഗുരുതര സാഹചര്യമെന്നാണ് റിപ്പോർട്ട്. അതേ സമയം ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 60 കടന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.

ഇന്ന് പുലര്ച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യ ഉരുള്പൊട്ടലുണ്ടായത്. രക്ഷാപ്രവര്ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്മല സ്‌കൂളിനു സമീപവും ഉരുള്പൊട്ടലുണ്ടാകുകയായിരുന്നു. ചെമ്പ്ര, വെള്ളരി മലകളില് നിന്നായി ഉല്ഭവിക്കുന്ന പുഴയുടെ തീരത്താണ് ഈ രണ്ട് സ്ഥലവും. മുണ്ടക്കൈയേയും ചൂരല്മലയേയും ബന്ധിപ്പിക്കുന്ന പാലം ഉരുള്പൊട്ടലില് ഒലിച്ചുപോയി. ഇതോടെ ഇരുമേഖലകളിലേക്കുമുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.

മുണ്ടക്കൈയില് ഒമ്പത് ലയങ്ങള് ഒലിച്ച് പോയി. 65 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. 35 തൊഴിലാളികളെ കാണാനില്ല. ഒഡീഷ സ്വദേശികളായ രണ്ട് ഡോക്ടര്മാരെയും കാണാനില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്.