വയനാടിനെ ചേർത്തുപിടിക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പാലിയേറ്റീവ് ഡ്രൈവേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി


വടകര: വയനാടിനെ ചേർത്തുപിടിക്കാൻ നാടൊന്നിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലിയേറ്റീവ് ഡ്രൈവേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സംഭാവന നൽകി. ഫെഡറേഷൻ ഭാരവാഹികളും അം​ഗങ്ങളും ചേർന്ന് സമാഹരിച്ച 60,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

ഇന്നലെ മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ചെക്ക് കൈമാറി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീവ്‌ , പ്രസിഡണ്ട് അനീഷ് , സംസ്ഥാന കമ്മിറ്റി അംഗം രാജൻ തോലേരി എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.