വയനാടിനെയും വിലങ്ങാടിനെയും ചേർത്ത്പിടിക്കുന്നു; കെ എസ് എസ് പി യു ആയഞ്ചേരി യൂനിറ്റ് സമാഹരിച്ച ഒരു ലക്ഷത്തിലധികം രൂപ കൈമാറി


ആയഞ്ചേരി: ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. വയനാട്, വിലങ്ങാട് ദുരിത ബാധിതരെ സഹായിക്കുന്നതിന് കെ. എസ്. എസ്. പി.യു ആയഞ്ചേരി യൂനിറ്റ് സമാഹരിച്ച 103050 രൂപയാണ് കൈമാറി.

കുറ്റ്യാടി എം.എൽ എ. കെ.പി. കഞ്ഞമ്മദ് കുട്ടിയെ തുകയുടെ ചെക്ക് ഏല്പിച്ചു. ആയഞ്ചേരി ടൗൺ മദ്രസ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം എൻ.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രസിഡണ്ട് ടി. എൻ വിനോദൻ, വി.കെ. ഹമീദ്, സഹദേവൻ, കെ. സജീവൻ, ടി. കൃഷ്ണൻ, കമലാക്ഷി, ഒ.എം. സാറ, സി.ഇ. ശ്രീധരൻ എന്നിവർ സംസാരിച്ചു.