വടകരയിലെ ദേശീയപാതയോരത്ത് വെള്ളക്കെട്ട്;കാൽനട യാത്രക്കാർ ദുരിതത്തിൽ


വടകര: വടകരയിലെ ദേശീയപാതയോരം കാൽനടയാത്രക്കാർക്ക് ദുരിതവഴിയാകുന്നു. ദേശീയപാതയോരത്ത് വെള്ളക്കെട്ടും ചെളിയും നിറഞ്ഞിട്ട് ദിവസങ്ങളായി. ഇതു കാരണം കാൽനട യാത്രക്കാർക്ക് റോഡിന് വശം ചേർന്ന് നടക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.

കരിമ്പനപ്പാലം, സഹകരണ ആശുപത്രി പരിസരം, പുതിയ ബസ് സ്റ്റാൻഡ്, അടയ്ക്കാത്തെരു, ആശാ ഹോസ്പിറ്റൽ പരിസരം, പെരുവാട്ടിൻ താഴ എന്നിവിടങ്ങളിലാണ് കുറേ ഭാഗം ചെളിയും വെള്ളവും മൂടിക്കിടക്കുന്നത്. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പടെയുള്ളവർ റോഡിലേക്ക് കയറിയാണ് ഇപ്പോൾ നടക്കുന്നത്. ഇത് അപകടം വിളിച്ച് വരുത്തുന്നതാണ്. ദേശീയ പാത നിർമ്മാണം നടക്കുന്നതിനാൽ റോഡിന് വശത്ത് ചിലയിടങ്ങളിൽ നിർമ്മാണ സാമ​ഗ്രികകൾ ഇട്ടിരിക്കുന്നതിനാൽ ഇതും ‍നടയാത്ര ദുസ്സഹമാക്കുന്നുണ്ട്.