ഇനി നമ്മുടെ കുടിവെള്ളം ശുദ്ധമാണോ എന്നറിയാന്‍ കോഴിക്കോടുവരെ പോവേണ്ടതില്ല! കുറ്റ്യാടിയില്‍ ജലപരിശോധന ലബോറട്ടറി തുടങ്ങി
കുറ്റ്യാടി: കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പു വരുത്താന്‍ സൗകര്യം ഇനി കുറ്റ്യാടിയില്‍. കേരള വാട്ടര്‍ അതോറിറ്റിയുടെ ജലപരിശോധന ലബോറട്ടറിക്കാണ് കുറ്റ്യാടിയില്‍ തുടക്കമായത്. ഫിസിക്കല്‍, കെമിക്കല്‍, ബാക്ടീരിയോളജിക്കല്‍ വിഭാഗങ്ങളിലായി വെള്ളത്തിന്റെ 19 ഘടകങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനമാണ് ലഭ്യമായിരിക്കുന്നത്.
വീടുകളിലെ വെള്ളവും ലൈസന്‍സ് ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള വെള്ളവും പരിശോധിച്ച് ഇവിടെനിന്ന് അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കും. വീട്ടാവശ്യങ്ങള്‍ക്ക് 850 രൂപയും ലൈസന്‍സ് ആവശ്യങ്ങള്‍ക്കായി 1850 രൂപയുമാണ് ചാര്‍ജ് ഈടാക്കുന്നത്. വടകര റോഡില്‍ കടേക്കച്ചാലിലെ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിലാണ് ലാബ് സ്ഥിതിചെയ്യുന്നത്.
നിലവില്‍ മലാപ്പറമ്പില്‍മാത്രമായിരുന്നു ലബോറട്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഇതിനാല്‍ തന്നെ പലപ്പോഴും പേരാമ്പ്ര കുറ്റ്യാടി തുടങ്ങിയ ഭാഗങ്ങലിലുള്ളവര്‍ക്കെല്ലാം വളരെ പ്രയാസമായിരുന്നു. എന്നാല്‍ പുതിയ സംവിധാനം കൂടുതല്‍ സൗകര്യ പ്രധമാവും.
summary: water testing laboratory started at kuttyadi