ട്രാക്കുകളില്‍ വെള്ളം; സംസ്ഥാനത്ത്‌ നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി, നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി


തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിൽ നിരവധി ട്രെയിനുകള്‍ ഭാഗികമായും നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ പ്രതിദിന എക്പ്രസ്, തൃശൂർ – ഗുരുവായൂർ പ്രതിദിന എക്സ്പ്രസ്സ്, ഷൊര്‍ണ്ണൂര്‍- തൃശ്ശൂര്‍ എക്‌സ്പ്രസ്, തൃശൂർ – ഷൊർണൂർ എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.

മാത്രമല്ല 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. 16305-എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. 16791- തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയില്‍ യാത്ര അവസാനിപ്പിക്കും. 16302-തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസ് ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും.

12081- കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.16308-കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും. 16326- കോട്ടയം-നിലമ്പൂര്‍ അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും. 12075-കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക.

16650- കന്യാകുമാരി-മംഗളൂരു പരശുറാം എക്‌സ്പ്രസ് ഷൊര്‍ണ്ണൂരില്‍ നിന്ന് യാത്ര ആരംഭിക്കും. 16325- നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ് അങ്കമാലിയില്‍ നിന്ന് സര്‍വീസ് തുടങ്ങും. 16301- ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ചാലക്കുടിയില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക. 16307-ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ഷൊര്‍ണ്ണൂരില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക. 16792-പാലക്കാട്-തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ് ആലുവയില്‍നിന്നാകും സര്‍വീസ് ആരംഭിക്കുക.