പുഴകളിലെ ജലനിരപ്പ് താഴ്ന്നു; കക്കയം ഡാം അടച്ചു


കക്കയം: കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ഡാമിന്റെ രണ്ട് ഷട്ടറുകളും താൽക്കാലികമായി അടച്ചു. ഡാമിലെ ജലനിരപ്പ് ഇപ്പോഴും റെഡ് അലേർട്ട് നിരപ്പിൽ തന്നെ തുടരുകയാണ്.

നീരൊഴുക്ക് കൂടുന്ന പക്ഷം വീണ്ടും ഷട്ടറുകൾ ഉയർത്തേണ്ടിവരും. അതിനാൽ തീരവാസികൾ ജാഗ്രത പുലർത്തണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ജില്ലയിലെ പൂനൂർ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാർ പുഴ, ഇരുവഞ്ഞിപ്പുഴ, ചെറുപുഴ എന്നിവയിലെല്ലാം ജലനിരപ്പ് കുറഞ്ഞതായും അധികൃതർ അറിയിച്ചു.