കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു
പേരാമ്പ്ര: കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കിവിടുന്ന നടപടികളുടെ ഭാഗമായുള്ള മൂന്നാംഘട്ട മുന്നറിയിപ്പാണിത്. കുറ്റ്യാടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
757.34മീറ്ററാണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് 757.5 മീറ്റര്‍ കവിയുന്നതോടെ ഷട്ടറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. ഇതേ തോതില്‍ മഴ തുടരുകയാണെങ്കില്‍ ഇന്ന് രാത്രിയോടുകൂടി വെള്ളം തുറന്നുവിടേണ്ടിവരും.