വെള്ളക്കെട്ട്; വടകര പൂവാടൻ ഗേറ്റ് അടിപ്പാതയിലൂടെയുള്ള വാഹനഗതാഗതം താത്ക്കാലികമായി നിർത്തി
വടകര: പൂവാടൻ ഗേറ്റ് അടിപ്പാതയിലൂടെയുള്ള വാഹന ഗതാഗതം താത്ക്കാലികമായി നിർത്തി. കഴിഞ്ഞ ദിവസം നാട്ടുകാർ പ്രതീകാത്മക ഉദ്ഘാടനം നടത്തി വാഹനയോട്ടം തുടങ്ങിയ അടിപ്പാതയിൽ മഴവെള്ളം കെട്ടിനിൽക്കുന്നതിനെ തുടർന്നാണ് റെയിൽവേ വാഹന ഗതാഗതം നിർത്തിവയ്പ്പിച്ചത്.
മോട്ടർ ഉപയോഗിച്ച് അടിപ്പാതയിലെ വെള്ളം നീക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വെള്ളം പൂർണമായും നീക്കാനായില്ല. ചെന്നൈയിൽ നിന്ന് വിദഗ്ധരെ കൊണ്ടു വന്നു പ്രശ്നം പരിഹരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. അടിപ്പാതയിൽ വെള്ളം പൂർണമായും നീങ്ങിയാൽ മാത്രമേ ഔദ്യോഗികമായി ഉദ്ഘാടനം നടക്കുകയുള്ളൂ.
Description: water dam Vehicular traffic through the Vadakara Poovadan Gate underground has been temporarily stopped