മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ച് അഴിയൂർ എം.പി കുമാരൻ സ്മാരക വായനശാല
അഴിയൂർ: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി അഴിയൂര്‍ മൂന്നാംഗൈറ്റ് സമീപം എം.പി. കുമാരന്‍ സ്മാരക വായനശാലാ & ഗ്രന്ഥാലയം പരിസരം ശുചീകരിച്ചു. അഫലീയേഷനുള്ള മുഴുവന്‍ ഗ്രന്ഥശാലകളും ഹരിത ഗ്രന്ഥശാലകളാക്കി മാറ്റണമെന്ന
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ തീരുമാനത്തിൻ്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങൾ സംഘടിപ്പിച്ചത്.
ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങൾ ജൈവം അജൈവം എന്നിങ്ങനെ വേര്‍തിരിച്ച് ഹരിത കര്‍മ്മസേനയ്ക്ക് കൈമാറി. വൈകീട്ട് നടന്ന പരിപാടിയിൽ വായനശാലയെ ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. ചൊക്ലി രാമവിലാസം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ അധ്യാപകൻ രാവിദ് മാസ്റ്റര്‍ ഹരിത ഗ്രന്ഥാലയം പ്രഖ്യാപനം നടത്തി.

ചടങ്ങിൽ വി.പി. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. സജീവന്‍.സി.ച്ച് സ്വാഗതവും പ്രേമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Summary: Waste-free New Kerala public campaign; Azhiyur MP Kumaran Memorial Library to be turned into a green library