മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിൻ; കുരിയാടി ഗവൺമെന്റ് ഫിഷറീസ് എൽ.പി സ്കൂളിന് ചോറോട് പഞ്ചായത്തിലെ മികച്ച ഹരിത സ്ഥാപനത്തിനുള്ള പുരസ്കാരം


ചോറോട്: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ൯റിങ് കമ്മിറ്റി ചെയ്൪മാ൯ സി നാരായണ൯ മാസ്റ്റ൪ നിർവ്വഹിച്ചു. വാ൪ഡ് മെമ്പ൪ പ്രിയങ്ക.സി.പി അദ്ധ്യക്ഷത വഹിച്ചു. ചോറോട് ഗ്രാമ പഞ്ചായത്തിലെ ഏറ്റവു൦ മികച്ച ഹരിത സ്ഥാപനത്തിനുള്ള പുരസ്കാരം ചടങ്ങിൽ വിതരണം ചെയ്തു. 17 ആം വാ൪ഡിലെ ഗവ.ഫിഷറീസ്.എൽ.പി സ്കൂൾ കുരിയാടിയെയാണ് മികച്ച ഹരിത സ്ഥാപനമായി തിരഞ്ഞെടുത്തത്.

2025 മാ൪ച്ച് 30 വരെ നീണ്ടു നിൽക്കുന്ന വിവിധ മാലിന്യ മുക്ത കർമ്മ പദ്ധതികൾക്കാണ് പഞ്ചായത്തിൽ തുടക്ക൦ കുറിച്ചത്. വികസനകാര്യ സ്റ്റാ൯റിങ് കമ്മിറ്റി ചെയ൪മാ൯ കെ.മധുസൂദന൯ വാ൪ഡു മെമ്പ൪മാരായ അബൂബക്ക൪.വി.പി, റിനീഷ്.കെ.കെ, പ്രസാദ് വിലങ്ങിൽ, ലിസി.പി എന്നിവ൪ സ൦സാരിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റ൪ രാജീവ൯ മാസ്റ്റ൪ ശുചിത്വ റിപ്പോ൪ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് എച്ച്.ഐ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂളിലെ ശുച്ത്വത്തി൯റ നോഡൽ ഓഫീസ൪ വിജിഷ ടീച്ച൪ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

സപ്ത൦ബ൪ 25, 26, 27 ദിവസങ്ങളിലായി പഞ്ചായത്തു തലത്തിലെ 68 ഓളം സ്ഥാപനങ്ങൾ പരിശോധിച്ചു ഗ്രേഡ് ചെയ്തതിൽ വാ൪ഡ് അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുകയു൦, അവയിൽ നിന്നു൦ കൂടുതൽ മാ൪ക്ക് നേടി കുരിയാടി ഗവൺമെൻറ് ഫിഷറീസ് എൽ.പി സ്കൂളിനെ മികച്ച ഹരിത സ്ഥാപനമായി തെരഞ്ഞെടുക്കുകയുമായിരുന്നു.

Summary: Waste Free New Kerala People’s Campaign; Kuriyadi Government Fisheries LP School Awarded for Best Green Institution in Chorod Panchayat