ചക്കിട്ടപ്പാറ പഞ്ചായത്തിലെ മാലിന്യനിര്‍മ്മാര്‍ജ്ജനം സ്മാര്‍ട്ട് ആവുന്നു; ഹരിതമിത്രം സ്മാര്‍ട്ട്ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റത്തിന് തുടക്കം
ചക്കിട്ടപ്പാറ: ചക്കിട്ടപാറ പഞ്ചായത്തില്‍ ഹരിത മിത്രം സ്മാര്‍ട്ട്ഗാര്‍ ബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനവും ക്യു.ആര്‍കോഡ് പതിപ്പിക്കലും പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ചിപ്പി മനോജ് അദ്ധ്യക്ഷം വഹിച്ചു.
ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം.ശ്രീജിത്ത് വാര്‍ഡ് മെമ്പര്‍മാരായ ബിന്ദുസജി, ബിനിഷ, വിനീത എന്നിവര്‍ സംസാരിച്ചു. ആര്‍.പി.സിനി, കെല്‍ട്രോണ്‍ ടെക്‌നീഷ്യരായ വൈഷ്ണ, നിവ്യ എന്നിവര്‍ പങ്കെടുത്തു.
ഹരിത കര്‍മ്മ സേനകളുടെ അജൈവ പാഴ് വസ്തു ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിലാണ് ഹരിതമിത്രം- സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ ഓരോ വീട്ടില്‍ നിന്നും ശേഖരിച്ച ജൈവ-അജൈവ പാഴ് വസ്തുക്കള്‍ എത്രയെന്നും അവയുടെ സംസ്‌കരണം എങ്ങനെയെന്നുമടക്കമുള്ള വിശദാംശങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മനസിലാക്കാനും കൈകാര്യം ചെയ്യുന്നതിനും ആപ്ലിക്കേഷനിലൂടെ സാധിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വീടുകള്‍ക്ക് നല്‍കുന്ന ക്യൂ ആര്‍ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കുക.