കക്കയം കരിയാത്തുംപാറയിൽ ഒരുവർഷം മുമ്പ് സ്വർണാഭരണം കളഞ്ഞുപോയിരുന്നോ? ആ ആഭരണത്തിന്റെ ഉടമയെ തിരയുന്നു
പേരാമ്പ്ര: കക്കയം കരിയാത്തുംപാറ ഭാഗത്തുവെച്ച് സ്വർണാഭരണം നഷ്ടപ്പെട്ടിട്ടുണ്ടോ? അതും ഏതാണ്ട് ഒരു വർഷം മുമ്പ്, ആ ആഭരണം ഇപ്പോഴും അതിന്റെ ഉടമയെ തിരയുകയാണ്. 2024 ഫെബ്രുവരി 21നാണ് കക്കയം കരിയാത്തുംപാറ ഭാഗത്തുനിന്നും ആഭരണം കളഞ്ഞുകിട്ടിയത്. മോങ്ങം സ്വദേശി പി.മുഹമ്മദുകുട്ടി ഇപ്പോഴും അത് സൂക്ഷിച്ചുവെക്കുകയാണ്. സോഷ്യൽ മീഡിയകളിലൂടെ ഉടമയെ അന്വേഷിക്കുന്നതും തുടരുകയാണ്.
ആഭരണം നഷ്ടപ്പെട്ടവർ 9037995808 എന്ന നമ്പറിൽ ബന്ധപ്പെടുക.