അത്യാവശ്യമില്ലാത്ത ഒരാളും വയനാട്ടിലേക്ക് പോകേണ്ടതില്ല; അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയിൽ തടയും
താമരശ്ശേരി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രക്ഷാപ്രവർത്തനം നടക്കുന്നതിനാല്‍ വയനാട്ടിലേക്കുള്ള അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയിൽ തടയുമെന്ന് മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത ഒരു വാഹനവും വയനാട്ടിലേക്ക് കടത്തിവിടില്ല. ദുരന്തനിവാരണ പ്രവർത്തനം തടസ്സമില്ലതെ നടത്തുന്നതിനും, സൈന്യത്തിൻ്റെയും, രക്ഷാപ്രവർത്തകരുടെയും വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി.
ആശുപത്രി, എയർപോര്‍ട്ട്, റയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് എന്തെങ്കിലും തടസ്സമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കിൽ താമരശ്ശേരി ഡിവൈഎസ്‌പി പി.പ്രമോദിനെ നേരിട്ട് വിളിക്കാവുന്നതാണ്. നമ്പർ:+91 94979 90122.
ഈങ്ങാപ്പുഴയിൽ വാഹന പരിശോധന നടത്താൻ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. അതേ സമയം വലിയ വാഹനങ്ങൾക്ക് ചുരം വഴി താൽക്കാലിക നിരോധനം നിലനിൽക്കുന്നുണ്ട്. അതിനാൽ ഇത്തരം വാഹനങ്ങൾ ഇതുവഴി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.