പ്രസീത ചാലക്കുടിയുടെ നാടൻപാട്ടും പ്രദേശിക കലാകാരൻമാരുടെ കലാവിരുന്നും; പേരാമ്പ്ര 11-ാം വാർഡിലെ സർഗ വസന്തത്തിന് തിരശ്ശീല വീണു
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സംഘടിപ്പിച്ച വാർഡ് ഫെസ്റ്റ് സർഗ്ഗ വസന്തം സമാപിച്ചു. സമാപന സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു.
ഏപ്രിൽ 23 മുതൽ 26 വരെ നാല് ദിവസം നീണ്ടുനിന്ന ഫെസ്റ്റ് പ്രദേശവാസികൾക്ക് പുതിയ അനുഭവമായി. പ്രദേശവാസികൾ ഒരുക്കിയ കരോക്കെ ഗാനമേളയും കഴിക്കോട് രംഗ ഭാഷ അവതരിപ്പിച്ച മൂക്കുത്തി നാടകവുമാണ് ആദ്യ ദിനത്തിൽ അരങ്ങേറിയത്. രണ്ടാംദിനത്തിൽ ഭിന്നശേഷി കുരുന്നുകൾക്കും അവരുടെ അമ്മമാർക്കും സ്നേഹാദരം നൽകി. ഒപ്പം അംഗനവാടി കുട്ടികളുടെയും ഭിന്നശേഷി കുട്ടികളുടെയും കലോത്സവവും നടന്നു. 25 ന് നടന്ന സാംസ്ക്കാരിക സദസ്സിൽ പ്രസീത ചാലക്കുടിയുടെ നാടൻപാട്ട് പരിപാടിയും നടന്നു. കുടുംബശ്രീ കലോൽസവവും, പ്രദേശിക കലാകാരൻമാരുടെ കലാവിരുന്നും ഫെസ്റ്റിന്റെ മാറ്റ് കൂട്ടി.
സമാപന ചടങ്ങിൽ വൈസ്.പ്രസിഡൻറ്റ് കെ.എം റീന, യു.സി. ഹനീഫ.മുനീർഎരവത്ത്, ടി.കെലോഹിദാക്ഷൻ ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, രാജീവൻ മല്ലിശ്ശേരി, പ്രദീഷ് നടുക്കണ്ടി, ടി.കെ.ബാലഗോപാലൻ, ടി.കെ.എ.ലത്തീഫ്, കെ.സജീഷ്, വി.കെ ബാലൻ മാസ്റ്റർ, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.