‘ഏറാമലയിലെ വാർഡ് വിഭജനം അശാസ്ത്രീയം’: പ്രക്ഷോഭത്തിനൊരുങ്ങി ആർ.ജെ.ഡി
ഓർക്കാട്ടേരി: തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ഏറാമല പഞ്ചായത്ത് കരട് വാർഡ് വിഭജന പട്ടിക തികച്ചും അശാസ്ത്രീയമാണെന്ന് ആർ.ജെ.ഡി ഏറാമല പഞ്ചായത്ത് കമ്മിറ്റി. നിലവിൽ 19 വാർഡുകളാണ് ഏറാമലയിലുണ്ടായിരുന്നത്. അത് വിഭജിച്ച് 21 വാർഡുകളാക്കിമാറ്റിയപ്പോൾ ഭൂമിശാസ്ത്രപരമായ മാനദണ്ഡങ്ങൾ പാലിക്കാതെയും വാർഡുകളുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകുന്ന രീതിയിലുമാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. പല വാർഡുകളുടെയും അതിരുകൾ അവ്യക്തമാണ്. ഇതിനെതിരേ പ്രക്ഷോഭം നടത്താൻ ആർ.ജെ.ഡിഏറാമല പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.കെ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. മനയത്ത് ചന്ദ്രൻ, എം.കെ ഭാസ്കരൻ, സി.പി രാജൻ, ഒ. മഹേഷ് കുമാർ, വി.കെ. സന്തോഷ് കുമാർ, കെ.കെ. മനോജ്കുമാർ, നെല്ലോളി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Description: ‘Ward division in Eramala is unscientific’: RJD prepares for agitation