വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക്‌ ആയഞ്ചേരി കടമേരി വെസ്റ്റ്‌ വാർഡ് വികസന സമിതിയുടെ അനുമോദനം


ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് 12-ാം വാർഡില്‍ 2023-24 അധ്യായന വർഷത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ വാർഡ് വികസന സമിതി അനുമോദിച്ചു. എല്‍.എസ്.എസ്‌ മുതല്‍ എംബിബിഎസ് വരെയുള്ള പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയാണ് കടമേരി എൽ.പി സ്‌ക്കൂളില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ആദരിച്ചത്.

സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.ആശ ടീച്ചർ അധ്യക്ഷത വഹിച്ചു. കെ.മോഹനൻ മാസ്റ്റർ, കണ്ണോത്ത് പത്മനാഭൻ, പുത്തൂര് ശ്രീവത്സൻ, സി.വി കുഞ്ഞിരാമൻ മാസ്റ്റർ, മുജീബ് റഹ്‌മാൻ പി, സോന എം.എസ്‌, ദിവ്യ എം.കെ, ബിജില ടി, ഷിജിന ഇ.കെ എന്നിവർ സംസാരിച്ചു.

ഇർഫാന കെ (എംബിബിഎസ്), സോന എം.എസ് (എംഫില്‍), ഉത്തര വി.എസ്‌ (പ്ലസ് ടു ഫുള്‍ എ പ്ലസ്‌), ദിയ സി.എം, ദേവപ്രിയ ബി, നിരഞ്ജന കെ, നിഹാരിക എം (എസ്എസ്എല്‍സി ഫുള്‍ എ പ്ലസ്‌), ആദിത്യ കൃഷ്ണ വി.ആർ (യുഎസ്എസ്‌), ശിവന്യ, ഋത്വിക സുരേഷ് (എല്‍.എസ്.എസ്‌) എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി.