അഞ്ച് മിനുറ്റ് കൊണ്ട് അല്‍ഫാം വേണമെന്ന് യുവാക്കള്‍, പതിനഞ്ച് മിനുറ്റെടുക്കുമെന്ന് ഹോട്ടല്‍ ജീവനക്കാര്‍, പിന്നെ നടന്നത് പൊരിഞ്ഞ അടി; സംഭവം തിരുവമ്പാടിയില്‍ (വീഡിയോ കാണാം)


തിരുവമ്പാടി: അഞ്ച് മിനുറ്റ് കൊണ്ട് അല്‍ഫാം വേണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചു. തിരുവമ്പാടിയിലാണ് സംഭവം. പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാര്‍ എക്‌സ്പ്രസ് ഹോട്ടലില്‍ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.

ഓര്‍ഡര്‍ ചെയ്ത അല്‍ഫാം അഞ്ച് മിനുറ്റ് കൊണ്ട് കിട്ടണമെന്നായിരുന്നു യുവാക്കളുടെ ആവശ്യം. എന്നാല്‍ അല്‍ഫാം തയ്യാറാവാന്‍ പതിനഞ്ച് മിനുറ്റ് സമയം വേണമെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാരുടെ മറുപടി.

ഹോട്ടല്‍ ജീവനക്കാരുടെ മറുപടി കേട്ട് യുവാക്കള്‍ പ്രകോപിതരാവുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ ജീവനക്കാരെ അസഭ്യം പറയുകയും അകത്ത് കയറി മര്‍ദ്ദിക്കുകയുമായിരുന്നു.

യുവാക്കളുടെ മര്‍ദ്ദനത്തില്‍ മൂന്നു ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴ് പേര്‍ക്കെതിരെ ഹോട്ടല്‍ മാനേജ്മെന്റ് തിരുവമ്പാടി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.

വീഡിയോ കാണാം: