കനത്തമഴ നാശം വിതയ്ക്കുന്നു; കൂരാച്ചുണ്ടിൽ വീട്ടുമുറ്റത്തെ മതിലിടിഞ്ഞു
കൂരാച്ചുണ്ട്: വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്തിന്റെ മതിലിടിഞ്ഞു. പൂവത്താംകുന്ന് പ്ലാത്തോട്ടത്തില്‍ ജോബിയുടെ വീട്ടുമുറ്റത്തെ മതിലാണ് ഇടിഞ്ഞത്.
പതിനഞ്ച് അടി ഉയരവും 20 മീറ്റര്‍ നീളവുമുള്ള മതില്‍ പൂര്‍ണ്ണമായും തകര്‍ന്നു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
മതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് പുത്തേട്ടുതാഴെ-പൂവ്വത്താംകുന്ന്-മുത്താച്ചിപ്പാറ റോഡില്‍ ഗതാഗതം തടസപ്പെട്ടു. സുരക്ഷാഭീഷണിയെ തുടര്‍ന്ന് ജോബിയെയും കുടുംബത്തെയും മാറ്റിപ്പാര്‍പ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വാര്‍ഡ് അംഗം സണ്ണി പുതിയകുന്നേല്‍, വില്ലേജ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചു.