പരിഭ്രാന്തി പരത്തി വാകയാട് പാചകവാതക ചോര്‍ച്ച: രക്ഷകരായെത്തി പേരാമ്പ്ര അഗ്നിശമന സേന
നടുവണ്ണൂര്‍: വീട്ടുകാരെ പരിഭ്രാന്തരാക്കി വാകയാടില്‍ പാചക വാതക ചോര്‍ച്ച. വാകയാട് പതിനൊന്നു കണ്ടിയില്‍ എരവലത്ത് റഹ്‌മത്തിന്റെ വീട്ടില്‍ നിന്നാണ് പാചക വാതക സിലിണ്ടര്‍ ലീക്കായത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ പേരാമ്പ്രയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ശ്രീ എം.പ്രദീപിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയുടെ ഒരു യൂണിറ്റ് എത്തുകയും ഗ്യാസ് ചോര്‍ച്ച നിയന്ത്രണവിധേയമാക്കി സിലിണ്ടര്‍ സുരക്ഷിതമായി മാറ്റുകയും ചെയ്തു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സത്യനാഥ്, വിപിന്‍, അശ്വിന്‍ ഗോവിന്ദ്, മനോജ്, ഹോം ഗാര്‍ഡ് രാജീവന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.