വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോര്‍ത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ പേരാമ്പ്ര നോര്‍ത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. വി.കെ.ഭാസ്‌കരന്‍ അധ്യക്ഷനായി.
പേരാമ്പ്രയിലെ ആദ്യകാല വ്യാപാരി കുട്ടമ്പത്ത് ഇബ്രായിയെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി ബി.എം.മുഹമ്മദ്, പഞ്ചായത്തംഗങ്ങളായ സജു, വിനോദ് തിരുവോത്ത്, സന്തോഷ് സെബാസ്റ്റിയന്‍, ഗഫൂര്‍ രാജധാനി, രാമചന്ദ്രന്‍ ഗുഡ്വില്‍, കെ.എം.കുഞ്ഞിരാമന്‍, സദാനന്ദന്‍ അമ്പാടി, സി.കെ.ചന്ദ്രന്‍, ഷാജു ഹൈലൈറ്റ്, ടി.സോമന്‍, കെ.എന്‍.ഷാജു, ബാദുഷ മുസ്തഫ, വി.ശ്രീനി എന്നിവര്‍ സംസാരിച്ചു.