കൂരാച്ചുണ്ടില്‍ നിന്ന് കക്കയത്തേക്കും പേരാമ്പ്രയിലേക്കുമുള്ള യാത്രാക്ലേശം പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റ് കമ്മിറ്റി


കൊയിലാണ്ടി: കൂരാച്ചുണ്ടില്‍ നിന്ന് കക്കയത്തേക്കും പേരാമ്പ്രയിലേക്കുമുള്ള യാത്രാക്ലേശം പരിഹരിക്കാനായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൂരാച്ചുണ്ടില്‍ നിന്ന് പേരാമ്പ്രയിലേക്ക് വിരലിലെണ്ണാവുന്ന ബസ്സുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്.

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന പെരുവണ്ണാമൂഴിയെയും കക്കയത്തെയും ബന്ധിപ്പിച്ചുകൊണ്ട് കടിയങ്ങാട് വഴി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്റ് സണ്ണി പാരഡൈസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോബി വാളിയാപ്ലാക്കല്‍, റസാഖ് കായലാട്ടുമ്മല്‍, സൂപ്പി തെരുവത്ത്, ജോസ് ചെറുവള്ളില്‍ എന്നിവര്‍ സംസാരിച്ചു.