അറിവുപകര്‍ന്ന പൂര്‍വ്വ അധ്യാപകര്‍ക്ക് ആദരവും സ്‌കൂള്‍ വാര്‍ഷികവും; നാടിനാകെ ഉത്സവരാവായി പുറ്റംപൊയില്‍ വൃന്ദാവനം എ.യു.പി സ്‌കൂള്‍ 95ാം വര്‍ഷികാഘോഷം


പേരാമ്പ്ര: പുറ്റംപൊയില്‍ വൃന്ദാവനം എ.യു.പി സ്‌കൂള്‍ 95ാം വര്‍ഷികാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങും നടന്നു. സിനിമാ നടന്‍ മധുപാല്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.കെ രാഗേഷ് അധ്യക്ഷനായി. സിനിമാതാരം വിനോദ് കോവൂര്‍ കോമഡിഷോ അവതരിപ്പിച്ചു.

മുന്‍ എം.എല്‍.എ എ.കെ പത്മനാഭന്‍ മാനേജര്‍ ഇ.പി രാധാകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന, പഞ്ചായത്ത് മെമ്പര്‍മാരായ കെ.പ്രിയേഷ്, സത്യന്‍ പി.എം, യു.സി ഹനീഫ, രാജന്‍ മരുതേരി, മേയലാട്ട് ബാലകൃഷ്ണന്‍, പുതുക്കുടി അബ്ദുറഹിമാന്‍, പ്രതീഷ് നടുക്കണ്ടി, ഷൈനി പി.വി, പി.ടി.എ പ്രസിഡന്റ് പി.എം രാമദാസന്‍, അബ്ദുള്‍ മജീദ്, പ്രധാനാധ്യാപകന്‍ പി.കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കുട്ടുകളുടെ വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറി. പാഠ്യ, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ മികവു നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം വിതരണവും നടന്നു.