എടച്ചേരിയിലെ പഴയകാല വ്യാപാരിയും പൊതുപ്രവർത്തകനും ആയിരുന്ന വി.പി.ഹേമചന്ദ്രൻ (പോപ്പുലർ ബാബു) അന്തരിച്ചു


ഓർക്കാട്ടേരി: എടച്ചേരിയിലെ പഴയ കാല പൊതു പ്രവർത്തകനും വ്യാപാരിയും ആയിരുന്ന വി. അച്യുതന്റെ മകൻ വി.പി.ഹേമചന്ദ്രൻ (പോപ്പുലർ ബാബു) അന്തരിച്ചു. 64 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ആയിരുന്നു അന്ത്യം.

ഓർക്കട്ടെരി ജൂനിയർ ചേമ്പർ സ്ഥാപക അംഗം, ഓർക്കട്ടെരി റോട്ടറി ക്ലബ് മുൻ പ്രസിഡന്റ്, മർച്ചൻ്റ് അസോസിയേഷൻ മെമ്പർ എന്നിങ്ങനെ ഓർക്കട്ടെരിയിലെയും എടച്ചേരിയിലെയും സാമൂഹ്യ സേവന മേഖലയിൽ സജീവമായിരുന്നു.

അച്ഛൻ വി.അച്യുതൻ. അമ്മ പരേതയായ മൈഥിലി. ഭാര്യ മഹാജ. മക്കൾ: സിനിത (എസ്.ബി.ഐ, കൂത്തുപറമ്പ്), നമിത. (യു.കെ), നിധിൻ (യു.കെ). മരുമക്കൾ: റിജിൻ (എം.വി.ഐ, കണ്ണൂർ), ശ്രീശാന്ത് (എഞ്ചിനീയർ, യു.കെ), അമൂല്യ (എഞ്ചിനീയർ, യു.കെ).

സഹോദരങ്ങൾ: ഹരിദാസൻ (ബിസിനസ് വടകര), പരേതനായ ഹരീന്ദ്രൻ, പ്രേമാനന്ദൻ (ബിസിനസ്, എടച്ചേരി).