‘കളിയാണ് ലഹരി’; നടുവണ്ണൂര്‍ വാകയാട് ഏപ്രിൽ മൂന്നുമുതൽ വോളിബോൾ ടൂർണമെന്റ്
നടുവണ്ണൂർ: ‘കളിയാണ് ലഹരി’ എന്ന സന്ദേശവുമായി ജനശ്രീ മിഷൻ വാകയാട്ട് ഏപ്രിൽ മൂന്നുമുതൽ ആറുവരെ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. നമ്പികണ്ടി നാരായണ കുറുപ്പിന്റെ ഓർമ്മയ്ക്ക് ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.
നാലുദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ബ്രദേഴ്‌സ് മൂലാട്, സൈക്കാട് കുറ്റ്യാടി, കാർമ കരുവണ്ണൂർ, ബ്രദേഴ്‌സ് പാലോളി, ഐപിഎം വടകര, സായ് കോഴിക്കോട്, സ്വപ്ന ബാലുശ്ശേരി, പ്രവാസി വാകയാട് എന്നീ ടീമുകൾ മത്സരിക്കും. മത്സരങ്ങൾ രാത്രി ഏഴിന് ആരംഭിക്കും.

ഏപ്രിൽ ആറിന് ഫൈനൽ മത്സരം നടത്തും. വിജയികൾക്ക് മങ്ങാടൻകണ്ടി ഗോവിന്ദൻകുട്ടി നായർ സ്മാരക വിന്നേഴ്‌സ് ട്രോഫിയും റണ്ണേഴ്‌സപ്പിന് പൊയിൽ ബാലേട്ടൻ സ്മാരക ട്രോഫിയും സമ്മാനിക്കും.
Description: Volleyball tournament to start from April 3 at Naduvannur Vakayadu