കളിക്കളത്തിലെ വാശിയേറിയ മത്സരങ്ങള്‍ക്കായി ഒരുങ്ങി വടകര; വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍


വടകര: ജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടകരയില്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. 12,13 തീയതികളില്‍ വടകര ഐപിഎം അക്കാദിമിയില്‍ സീനിയില്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും (പുരുഷ-വനിത) കിഴക്കന്‍ പേരാമ്പ്രയിലെ യൂത്ത് വിങ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 17ന് യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും നടക്കും.

23,24,25 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരഞ്ഞെടുക്കും. സീനിയര്‍ വിഭാഗം ചാമ്പ്യന്‍ഷിപ്പിലും ജില്ലാ ടീമിനെ തെരഞ്ഞെടുക്കും.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത ക്ലബുകള്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ നിശ്ചയിച്ച ദിവസം രാവിലെ എട്ടിന് എത്തണം. സീനിയര്‍ നാഷണല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് രാജസ്ഥാനിലെ ജയ്പൂരില്‍ ജനുവരി ഏഴ്മുതല്‍ 13വരെ നടക്കും.

ഇതോടനുബന്ധിച്ച് 15ന് രാവിലെ 10ന് കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി റഫറിമാരുടെ ക്ലിനിക്കും നടക്കുന്നതായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ വി വിദ്യാസാഗര്‍, കെ പ്രദിപ്, വി.കെ പ്രേമന്‍, കെ നസീര്‍ എന്നിവര്‍ പങ്കെടുത്തു.

Description: Volleyball Championship in Vadakara from 12