സിപിഎം ജില്ലാ സമ്മേളനം; വടകര പണിക്കോട്ടിയില്‍ നാളെ വോളി മേള
വടകര: പണിക്കോട്ടിയില്‍ നാളെ വോളി മേള നടക്കും. ജനുവരി 29,30,31 തിയതികളില്‍ വടകരയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റിഅംഗം പി.കെ.ദിവാകരന്‍ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാല് മണിക്ക് മത്സരം ആരംഭിക്കും.
വോളിബ്രദേഴ്‌സ് പുറങ്കര, ബ്രദേഴ്‌സ് മേമുണ്ട, ഐക്യകേരള പണിക്കോട്ടി, അല്‍സമ ടൂര്‍സ് & ട്രാവല്‍സ്, വോളി അക്കാദമി കല്ലേരി, ഐപിഎം അക്കാദമി വടകര എന്നീ ആറു ടീമുകള്‍ മാറ്റുരക്കും. മുന്‍ ഇന്ത്യന്‍ നേവി കോച്ച് വി.എം.ഷിജിത്ത് സമ്മാനദാനം നിര്‍വഹിക്കും. വനിത പ്രദര്‍ശന മത്സരവും ഉണ്ടായിരിക്കും. പണിക്കോട്ടി ഐക്യകേരളയിലൂടെ ഉയര്‍ന്നുവന്ന യുവതാരങ്ങളെ ചടങ്ങില്‍ അനുമോദിക്കും.
Description: Volley Mela tomorrow at Vadakara Panikkotty