വാശിയേറിയ പോരാട്ടം; ആവള മാനവ വോളിമേളയില്‍ ജേതാക്കളായി വോളി ബ്രദേഴ്സ് കുട്ടോത്ത്


ചെറുവണ്ണൂര്‍: ആവള മാനവ കലാവേദി സംഘടിപ്പിച്ച എൻ.എം കുഞ്ഞി രാമൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും കെ ശ്രീധര കുറുപ്പ് സ്മാര റണ്ണേഴ്സപ്പിനും വേണ്ടിയുള്ള ഏക ദിന വോളി മേളയിൽ വോളി ബ്രദേഴ്സ് കുട്ടോത്ത് വിജയികളായി. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് സ്റ്റാര്‍ ആവളയെ പരാജയപ്പെടുത്തിയാണ് വോളി ബ്രദേഴ്‌സ് ജേതാക്കളായത്. മേളയിലെ മികച്ച കളിക്കാരായി ആഷിക് (സ്റ്റാര്‍ ആവള) , അര്‍ഷാദ് (വോളി ബ്രദേഴ്‌സ് കുട്ടോത്ത് ) എന്നിവരെ തിരഞ്ഞെടുത്തു.

ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കലാവേദി പ്രസിഡന്റ് പി.എം കുഞ്ഞിക്കേളപ്പന്‍ അധ്യക്ഷത വഹിച്ചു.

ആദ്യകാല വോളിബോള്‍ താരങ്ങളായ കെ.പി രാഘവന്‍ നമ്പ്യാര്‍, പി. ഇബ്രായി, കെ.കെ അമ്മത്, കെ.എം കുഞ്ഞിച്ചാത്തുനായര്‍, കെ.വി പ്രഭാകരന്‍നായര്‍, നടക്കല്‍ ഇബ്രായി, വി.കെ ഭാസ്‌കരക്കുറുപ്പ്, മാണിക്കോത്ത് നാരായണന്‍ നായര്‍, വിജയന്‍ ആലക്കാട്ട്, പി.എം. അസീസ് എന്നിവരെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ സജീവന്‍ ആദരിച്ചു.

മാനവ കലാവേദി സെക്രട്ടറി വി.കെ വിജയന്‍, ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ വിജയന്‍ ആവള എന്നിവര്‍ സംസാരിച്ചു.