ശ്രദ്ധയ്ക്ക്: വടകരയിലെ ഓട്ടോറിക്ഷകളുടെ വിഎം പെര്‍മിറ്റ് വെരിഫിക്കേഷന്‍ 19മുതല്‍
വടകര: വടകരയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ വിഎം പെർമിറ്റ്, പരിശോധനയ്ക്ക് വിധേയമാക്കാൻ ആർടിഒ ഉദ്യോഗസ്ഥരും ഓട്ടോറിക്ഷാ കോഡിനേഷൻ കമ്മിറ്റിയും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായി. പെർമിറ്റ് പരിശോധന 19മുതൽ സിദ്ധാശ്രമത്തിനു സമീപം ആരംഭിക്കും.
ആർടിഒ ഉദ്യോഗസ്ഥർ ഒന്നുമുതൽ 100 വരെ എന്ന ക്രമത്തിലായിരിക്കും വിഎം നമ്പർ പരിശോധിക്കുക. ഡ്രൈവർമാർ നിലവിലുള്ള പെർമിറ്റ് പേപ്പർ, പുകപരിശോധനാ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പേപ്പർ, ഡ്രൈവിങ് ലൈസൻസ് എന്നിവ ഉൾപ്പെടെയുള്ള രേഖകൾ സഹിതം വണ്ടിയുമായി എത്തണം. പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് ഓട്ടോറിക്ഷകൾക്ക് മോട്ടോർവാഹനവകുപ്പിന്റെ ചെക്ക്ഡ് സ്ളിപ്പ് നൽകും.

ചർച്ചയിൽ ആർ.ടി.ഒ. ഉദ്യോഗസ്ഥർക്കുപുറമേ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ രഞ്ജിത്ത് കണ്ണോത്ത്, കൺവീനർ വേണു കക്കട്ടിൽ, എം. പ്രദീപ് (സിഐടിയു), ഷാജി ചോറോട് (ഐഎൻടിയുസി), മജീദ് അറക്കിലാട്, അജിനാസ് പാലയാടുനട (എസ്ടിയു) ഗണേശൻ, ലിജു (ബിഎംഎസ്) പ്രകാശൻ മയ്യന്നൂർ (എച്ച്എംഎസ്) എന്നിവർ പങ്കെടുത്തു.
Description: VM permit verification for autorickshaws in Vadakara from 19th