വടകരയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക്; വിഎം പെര്‍മിറ്റ് പരിശോധന നാളെ മുതല്‍
വടകര: വടകരയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ വിഎം പെർമിറ്റ് പരിശോധന നാളെ മുതല്‍ ആരംഭിക്കും. ബുധന്‍, ശനി ദിവസങ്ങളില്‍ സിദ്ധാശ്രമത്തിന് മുന്‍വശം പകല്‍ രണ്ട് മുതല്‍ നാലുവരെയാണ് പരിശോധന. ആർടിഒ ഉദ്യോഗസ്ഥർ ഒന്നുമുതൽ 100 വരെ എന്ന ക്രമത്തിലായിരിക്കും വിഎം നമ്പർ പരിശോധിക്കുക.
19ന് വിഎം പെര്‍മിറ്റ് ഒന്ന് മുതല്‍ 100 വരെ അനുവദിച്ചു കിട്ടിയ ഓട്ടോറിക്ഷകളും 22ന് 101 മുതല്‍ 200 വരെയുള്ള ഓട്ടോറിക്ഷകളും തുടര്‍ന്നുള്ള ബുധന്‍, ശനി ദിവസങ്ങളില്‍ 200ന് ശേഷം വരുന്ന് 100 ഓട്ടോറിക്ഷകളും പരിശോധനയ്ക്ക് വിധേയമാക്കും.

ഡ്രൈവർമാർ നിലവിലുള്ള പെർമിറ്റ് പേപ്പർ, പുകപരിശോധനാ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പേപ്പർ, ഡ്രൈവിങ് ലൈസൻസ് എന്നിവ ഉൾപ്പെടെയുള്ള രേഖകൾ സഹിതം വണ്ടിയുമായി എത്തണം. പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് ഓട്ടോറിക്ഷകൾക്ക് അന്നേ ദിവസം ചെക്ക്ഡ് സ്റ്റിക്കര്‍ പതിപ്പിക്കും.
വി.എം പെര്‍മിറ്റ് ഇല്ലാത്ത വാഹനങ്ങള്‍ വടകര മുനിസിപ്പല്‍ ഭാഗങ്ങളില്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ല. അനധികൃതമായി സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പരിശോധനയ്ക്ക് ഹാജരാകാത്ത ഓട്ടോറിക്ഷകളുടെ വി.എം പെര്‍മിറ്റ് മുന്നറിയിപ്പ് കൂടാതെ റദ്ദുചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
Description: VM permit inspection from tomorrow