തായമ്പകയും ഓട്ടൻ തുള്ളലും ഗാനമേളയും, ഉത്സവ രാവിൽ വിയ്യൂർ ശ്രീ ശക്തൻ കുളങ്ങര ക്ഷേത്രം; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി
കൊല്ലം: വിയ്യൂർ ശ്രീ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി നിരീക്ഷണ ക്യാമറകളും പോലീസ് എയ്ഡ് പോസ്റ്റും സ്ഥാപിച്ചു. ക്ഷേത്രത്തിൻ്റ 350 മീറ്റർ ചുറ്റളവിൽ 60 ഓളം നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചത്. കൊയിലാണ്ടി സി.ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് മേൽനോട്ട ചുമതല. എസ്.ഐ അനീഷ് തെകേടത്തിനും സയ്ലേഷ് പി.എം മേൽ നോട്ടം വഹിക്കും.
ഉത്സവത്തിന്റെ പ്രധാന ദിവസങ്ങളിൽ നടത്തേണ്ട ക്രമീകരണങ്ങളെ പറ്റി ചർച്ച ചെയ്യുന്നതിന് പ്രത്യേക യോഗം ചേർന്നു. മാർച്ച് 4,5,6 തിയ്യതികളിലാണ് പ്രധാന ചടങ്ങുകൾ നടക്കുക.
ദേശീയപാത ആറ് വരിയാക്കുന്നതിന്റെ പ്രവൃത്തി നടക്കുന്നതിനാൽ കുടൂതൽ യാത്രക്കാരും കൊല്ലം, നെല്യാടി, മേപ്പയ്യൂർ വഴിയാണ് വടകരയിലേക്ക് പോകുന്നത്. അതിനാൽ വാഹന ഗതാഗതം രണ്ട് മണിക്കുർ
വഴിതിരിച്ച് വിടും.
എല്ലാ നിരീക്ഷണ ക്യാമറകളും പൊലീസ് ഇൻസ്പെക്ടറുടെ മൊബെെൽ ഫോണുമായി ബദ്ധപ്പെടുത്തി. വരും ദിവസങ്ങളിൽ കർശന വാഹന പരിശോധനയും നടത്തും. ഒരു വർഷത്തെ കാത്തിരിപ്പും പ്രദേശത്തിൻ്റെ കൂട്ടായ്മയും നല്ല രിതിയിൽ. നടത്തുമെന്നു സി.ഐ പറഞ്ഞു.
ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വെെവിധ്യമാർന്ന കലാപരിപാടികളും ഉണ്ടാകും. മാർച്ച് നാലിന് തായമ്പക, മ്യൂസിക് നെെറ്റും. മാർച്ച് അഞ്ചിന് ഓട്ടം തുള്ളൽ, താമ്പക, ഗാനമേള എന്നിവയും ആറിന് രാവിലെ ആനയൂട്ട്, വിവിധ വരവുകൾ, ഭഗവതി തിറ, ആൽത്തറ വരവ്, പൊതുജന കാഴ്ച വരവ്, താലപ്പൊലി, പരദേവതയ്ക്ക് നട്ടത്തിറ എന്നിവ നടക്കും. ഏഴാംതിയ്യതി കാളിയാട്ട പറമ്പിൽ ഗുരുതി, ആറാട്ടിന് എഴുന്നള്ളപ്പ്, പാണ്ടിമേളം, സോപാന നൃത്തത്തിന് ശേഷം വാളകം കൂടും. തുടർന്ന് കരിമരുന്ന് പ്രയോഗം.