കമ്പിത്തിരി, മത്താപ്പൂ, റാട്ട്, വർണ്ണ വിസ്മയമില്ലാതെ പൊട്ടിത്തീർന്ന് പടക്കങ്ങൾ; അനധികൃതമായി കടത്തുന്നതിനിടയിൽ കൊയിലാണ്ടി പോലീസ് പിടികൂടിയ പടക്കങ്ങൾ പൊട്ടിച്ച് തീർക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാം


കൊയിലാണ്ടി: വിഷുവിന് മുന്നേ പടക്കങ്ങളുടെ ശബ്ദമാണ് കീഴരിയൂരിലെ തങ്കമലയ്ക്ക് സമീപമുള്ള ആനപ്പാറ ക്വാറി നിറയെ. അനധികൃതമായി ലോറിയിൽ കടത്തുന്നതിനിടയിൽ കൊയിലാണ്ടി പോലീസ് പിടികൂടിയ പടക്കങ്ങളാണ് ക്വാറിയിലെത്തിച്ച് പൊട്ടിച്ച് തീർക്കുന്നത്. കൊയിലാണ്ടി, മാഹി, തലശ്ശേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഓൺലെെനിൽ ഓർ‍ഡറെടുത്താണ് പടക്കങ്ങൾ എത്തിക്കാൻ ശ്രമിച്ചത്. എന്നാൽ കൊയിലാണ്ടി പോലീസ് ന​ഗരത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ സംഘം പിടിയിലായി.

കമ്പിത്തിരി, മത്താപ്പു, റാട്ട്, ഉൾപ്പെടെ വിവിധങ്ങളായ പടങ്ങങ്ങളാണ് കെട്ടുകളായി വാഹനത്തിൽ കൊണ്ടുവന്നത്. കൊയിലാണ്ടി സ്റ്റേഷൻ എസ്.എച്ച്.ഒയുടെയും ബോംബ് സ്ക്വാഡിൻ്റയും നേതൃത്വത്തിലാണ് ക്വാറിയിൽ എത്തിച്ച് പടക്കങ്ങൾ പൊട്ടിക്കുന്നത്. 156 പായ്ക്കറ്റ് പടക്കമാണ് ഇത്തരത്തിൽ നശിപ്പിക്കുന്നത്. രാവിലെ ആരംഭിച്ച പൊട്ടിക്കൽ ഇപ്പോഴും പുരോ​ഗമിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച കൊയിലാണ്ടി എസ്.ഐ ശെെലേഷിന്റെ നേതൃത്വത്തിലുള്ള സംഘം ന​ഗരത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പടക്കം കണ്ടെടുത്തത്. ലോറി കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് പടക്കങ്ങൾ നശിപ്പിക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.

ആവശ്യമായ രേഖകൾ ഇല്ലാതെ തുറന്ന വാഹനത്തിലാണ് ഒരു ലോഡ് പടക്കം കടത്താൻ ശ്രമിച്ചത്. ശിവകാശിയിലുള്ള വിവിധ കമ്പനികളിൽ നിന്നും വാങ്ങിച്ച പടക്കങ്ങളാണ് ലോറിയിൽ ഉണ്ടായിരുന്നത്. ശിവകാശിയിലുള്ള പാർസൽ കമ്പനിയായ ബാലാജി ട്രാൻസ്പോർട്ട് കമ്പനിയുടെ ലോറിയാണ് പടക്കം കടത്താൻ ശ്രമിച്ചത്.

ALSO READ- കീഴരിയൂർ തങ്കമലയിൽ ഇന്ന് ചെറിയ വിഷു; അനധികൃതമായി കടത്തുന്നതിനിടെ കൊയിലാണ്ടി പോലീസ് പിടികൂടിയ ഒരു ലോഡ് പടക്കങ്ങൾ പൊട്ടിച്ചുതീർക്കുന്നു

വീഡിയോ കാണാം:

Summary: visuals of the fireworks caught by the Koyilandy police while being illegally smuggled