‘അശാസ്ത്രീയ മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ പ്രശ്നങ്ങൾ എത്രയുംവേഗം പരിഹരിക്കും’; പുലപ്രക്കുന്ന് സന്ദർശിച്ച് കെ. മുരളീധരൻ എം.പി.


മേപ്പയ്യൂർ: മഞ്ഞക്കുളം പുലപ്രക്കുന്ന് സന്ദർശിച്ച് കെ. മുരളീധരൻ എം.പി. പുലപ്രക്കുന്ന് സംരക്ഷിക്കണം, മണ്ണടുപ്പ് നിർത്തി വയ്ക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രദേശവാസികളുടെയും
പുലപ്രക്കുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എം.പി ഇവിടെ സന്ദർശനം നടത്തിയത്.

പുലപ്രമലയിൽ നടക്കുന്ന അശാസ്ത്രീയ മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ പ്രശ്നങ്ങൾ എത്രയുംവേഗം പരിഹരിക്കണമെന്ന് കലക്ടറോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെടുമെന്ന് സ്ഥലം സന്ദർശിച്ച കെ. മുരളീധരൻ എം.പി പറഞ്ഞു. പുലപ്രക്കുന്നിലെ മണ്ണെടുപ്പ് നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാട്ടുകാരുടെയും സമരസമിതിയുടെയും നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചിരുന്നു.

സമര സമിതി ചെയർമാൻ പ്രകാശൻ, കൺവീനർ സിബില സൗദിൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ എം.പി.യെ സ്വീകരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഇ. അശോകൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.പി. വേണുഗോപാൽ, സി.പി. സുഹനാദ്, ബിജു കുനിയിൽ, റിഞ്ജുരാജ്, നിധിൻ വിളയാട്ടൂർ, ഗോപി, മുഹറഫ് കാരേക്കണ്ടി, അമീൻ മേപ്പയ്യൂർ എന്നിവരും സന്ദർശനത്തിൽ കെ. മുരളീധരനൊപ്പമുണ്ടായിരുന്നു.