വിഷരഹിത പച്ചക്കറികളുമായി വിപണി; ആവളയില്‍ വിഷു റംസാന്‍ ചന്തയ്ക്ക് തുടക്കമായി
പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡായ ആവളയില്‍ വിഷുറംസാന്‍ ചന്തയും ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തി. കുടുംബശ്രീ എ.ഡി.എസ് വിഷന്‍ ആന്റ് മിഷന്‍ തനത് പരിപാടിയുടെ ഭാഗമായാണ് ചന്ത സംഘടിപ്പിച്ചത്.
വാര്‍ഡ് മെമ്പര്‍ എം.എം രഘുനാഥ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് കണ്‍വീനര്‍ കെ.എം ശോഭ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി ഗംഗാധരന്‍ ആദ്യ വില്‍പ്പന നടത്തി.
ചടങ്ങില്‍ എന്‍.എം.എം.എസ് വിജയികളെ ആദരിച്ചു. വി.പി വേണു, സുധ സി, വിനീത കെ, ശ്രീലേഖ പയ്യത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കെ.എം സുജനി സ്വാഗതവും ഒ.പി ശോഭ നന്ദിയും പറഞ്ഞു.