നാടക സംഘമായ വടകര വരദയുടെ മേമുണ്ടയിലെ റിഹേഴ്‌സല്‍ ക്യാമ്പിന് നേരെ അക്രമം; നാടക പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി, ദൃശ്യങ്ങള്‍ പുറത്ത്
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പരിസരവാസിയുടെ നേതൃത്വത്തില്‍ ഏതാനും പേര്‍ ക്യാമ്പിലെത്തി നടിയെയും സംവിധായകനെയും കൈയ്യേറ്റം ചെയ്തതായാണ് പരാതി.
ഇവര്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കേരള സാഹിത്യ അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവാണ് സംവിധായകൻ പൗർണമി ശങ്കർ. ക്യാമ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ടാണ് അക്രമം നടത്തിയതെന്നാണ് നാടക പ്രവര്‍ത്തകര്‍ പറയുന്നത്.
ക്യാമ്പിലെ മൈക്ക്, ബോക്‌സുകള്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നാടക സംഘം വടകര പോലീസില്‍ പരാതി നല്‍കി.