കല്ലാച്ചിയില്‍ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരേ അക്രമം; പോലിസ് കേസെടുത്തു


നാദാപുരം: കല്ലാച്ചിയില്‍ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരേ അക്രമം. ലോറിയുടെ ഗ്ലാസ് തകർത്തു. കല്ലാച്ചി പെട്രോള്‍ പമ്പിന് പരിസരത്ത് നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെയാണ് അഞ്ജാതർ അക്രമം നടത്തിയത്.

പയന്തോങ് ചിയ്യൂർ സ്വദേശി അജ്നാസിന്‍റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ടിപ്പർ ലോറി.ബുധനാഴ്ച വൈകുന്നേരമാണ് പെട്രോള്‍ പമ്പിന് പരിസരത്ത് ടിപ്പർ ലോറി നിർത്തിയിട്ടത്. ​ഇന്നലെ രാവിലെയാണ് ലോറിയുടെ മുൻ വശത്തെ ​ഗ്ലാസുകൾ തകർന്ന നിലയിൽ കണ്ടത്. നാദാപുരം പോലിസ് കേസെടുത്തു.